ഐതിഹ്യ പരമ്പരയും ഭക്തിസാന്ദ്രമായ അന്തരീക്ഷവുമുള്ള ഒരു പുരാതന ആരാധനാലയമാണ്. ആചാര വൈഭവവും ദേവോത്സവങ്ങളുടെ മഹത്വവും ഇതിന് പ്രത്യേക മഹിമ നൽകുന്നു.
ശാന്തസ്വരൂപനും ചൈതന്യ മൂർത്തിയുമായ വൈക്കിലശ്ശേരി തെരു ശ്രീ മഹാഗണപതി ഭഗവാന്റെ മൂലസ്ഥാനത്തെപ്പറ്റിയുള്ള ഐതീഹ്യം അജ്ഞാതമാ ണ്. നൂറ്റാണ്ടുകൾക്കുമുമ്പ് നിർമിച്ച ഈ ക്ഷേത്രം ഗണപതി, ശിവൻ, പാർവതി എന്നീ മൂന്ന് അദൃശ്യ ശക്തികളുടെ പ്രതിഷ്‌ഠയോടു കൂടിയ ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ്. ചരിത്രാതീതകാലത്ത് കർണാടകത്തിൽ നിന്നും ഒരുകൂട്ടം സഞ്ചാരികൾ വടക്കെ മലബാറിലൂടെ കടന്നുവന്ന് മൂന്ന് സംഘങ്ങളായി വേർ പിരിയുക യും അതിൽരണ്ടു സംഘങ്ങൾ കൊളരാട്ട്, മണക്കാട് എന്നീ സങ്കേതങ്ങളിൽ കുടിപാർ ക്കുകയും മൂന്നാമത്തെ സംഘം അവർ ആവാഹിച്ചു കൊണ്ടുവന്ന രണ്ട് ഭഗവതി മാരോടുകൂടി (കോളിയോട്ട് ഭഗവതി, അറയങ്കാട്ട് ഭഗവതി) വൈക്കിലശ്ശേരി തെരു ശ്രീ മഹാ ഗണപതി ക്ഷേത്രത്തിലുമെത്തി. ദൈവ ഭക്തരായ രണ്ടു നാട്ടുകാരണവർമാരായ ചാത്തുചെട്ട്യാർ, ചന്തുചെട്ട്യാർ എന്നിവർ ഭഗവ തിമാരുടെ വരവിനുവേണ്ടി മുന്നൊരുക്കങ്ങൾ നടത്തിയിരുന്നതായി പറയപ്പെടുന്നു. ക്രമേണ ഈ രണ്ടു ഉഗ്രശക്തിയുള്ള ഭഗവവതിമാരേയും ക്ഷേത്ര ത്തിനകത്ത് കുടിയിരുത്തുകയും ചെയ്തു എന്ന താണ് സങ്കൽപ്പം.
പ്രധാന ഉത്സവം മണ്ഡലകാലത്താണെങ്കിലും ശിവരാത്രിയും ക്ഷേത്രത്തിൽ ഏറെ പ്രാധാന്യ ത്തോടെ ആഘോഷിക്കുന്നു. ഇപ്പോൾ നാല് ദിവസങ്ങളിലായാണ് ശിവരാത്രി ആഘോഷിക്കു ന്നത് . ആദ്യ രണ്ട് ദിവസം നിരവധി കലാപരി പാടികൾ അരങ്ങേറും. ശിവരാത്രി ദിവസം അപൂർവമായ ചടങ്ങുകളും കർമങ്ങളും ക്ഷേത്ര ത്തിലുണ്ട്. ശിവരാത്രിദിവസം പുലർച്ചെ പള്ളിയു ണർത്തലോടെയാണ് ചടങ്ങുകൾ തുടങ്ങുന്നത്. പിന്നീട് ഉച്ചപൂജ, പകൽവിളക്ക് എന്നിവനടക്കുന്നു. അതിനുശേഷം പുലർച്ചെയോടെ ഏറെ പ്രധാന പ്പെട്ടതും സവിശേഷവുമായ അഷ്ടദിക് പാലക പൂജ നടക്കുന്നു. അതിനുശേഷം ശ്രീഭൂതബലി. ശിവന്റെ ഭൂതഗണങ്ങൾക്കായി പടിഞ്ഞാറും കിഴ ക്കുമുള്ള പ്രത്യേക സ്ഥാനങ്ങളിൽ കർമികളും നാട്ടുകാരും വാദ്യത്തിൻ്റെ അകമ്പടിയോടെ ആർപ്പു വിളികളുമായി നിവേദ്യവും പൂവും സമർപ്പിക്കുന്നു. പിന്നീട് സമുദായ ഭവനങ്ങളിൽ തിരുവായുധം എഴുന്നെള്ളിച്ച്കൊണ്ട് സന്ദർശനം നടത്തുന്നു. സമുദായാംഗങ്ങൾ തന്നെ കർമികളാകുന്നു എന്നതാണ് ശിവരാത്രിയുടെ മറ്റൊരു പ്രത്യേകത. കലശംകുളിച്ച് വ്രതനിഷ്ഠയോടെ ജലപാനം പോലും വർജ്ജിച്ചാണ് എല്ലാകർമങ്ങളും ചെയ്യു ന്നത്
ക്ഷേത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് മണ്ഡലവിളക്ക് . 40 ദിവസം നീളുന്ന മണ്ഡലകാലം ആചാരാനുഷ്ഠാനങ്ങളോടെ ആഘോഷിക്കുന്നു. എല്ലാ ദിവസവും പകൽ വെച്ചുനിവേദ്യമടക്കമുള്ള പൂജയും രാത്രി വിളക്കും നടത്തുന്നു. നിരവധി പ്രഗത്ഭരായ വാദ്യ കലാകാരൻമാരുടെ സാന്നി ധ്വവും മണ്ഡല ഉത്സവത്തിൻ്റെ പൊലിമയ്ക്ക് മാറ്റുകൂട്ടുന്നു. 40-ാമത്തെ ദിവസം മണ്ഡലവിളക്ക് സമാപനം ആഘോഷകരമായാണ് പെടുന്നത്. രാവിലെ ഗണപതിഹോമം, പകൽ വൈകീട്ട് ദീപാരാധന, മേളവാദ്യം, തായമ്പക, ശേഷം പാഞ്ചാരിമേളത്തോടെയുള്ള ചുറ്റു വിളക്ക് എന്ന ക്രമത്തിലാണ് ചടങ്ങുകൾ. മുമ്പ് കാലങ്ങളി ൽ സമുദായാംഗങ്ങൾ തന്നെ നോൻമ്പെടുത്താണ് മണ്ഡലകാലത്ത് പൂജകൾ ചെയ്‌തിരുന്നത് അവസാന ദിവസം നിരവധി കലാപരിപാടികളും സംഘടിപ്പിക്കാറുണ്ട്.
ഇടവത്തിലെ പൂയ്യം നക്ഷത്രത്തിലാണ് ക്ഷേത്ര ത്തിലെ പ്രതിഷ്ഠാദിനം. ആചാരാനുഷ്‌ഠാനങ്ങളോ ടെ പ്രതിഷ്ഠാദിനം കൊണ്ടാടുന്നു. വിഷുവിന് വിഷുക്കണി കാണിക്കൽ, കൈനീട്ടം എന്നിവയുമു ണ്ട് വിഷു കഴിഞ്ഞ് നാലാംദിവസം തിറമഹോത്സ വം നടക്കുന്ന വൈക്കിലശ്ശേരി പരദേവതാ ക്ഷേത്ര ത്തിലേക്ക് കരടിയെഴുന്നള്ളത്ത് നടത്തുന്നു. കരടി യോടൊപ്പം ആബാലവൃദ്ധം ജനങ്ങളും അണിനി രക്കുന്നു. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഗ്രന്ഥപൂജ, ആയുധപൂജ, വാഹനപൂജ, എഴുത്തി നിരുത്ത് എന്നിവയും നടത്തുന്നു.

ശ്രീ മഹാഗണപതി, ശിവൻ, പാർവ്വതി ഘണ്ഡാകർണ്ണൻ, ഗുളികൻ,സുബ്രഹ്മണ്യൻ, അയ്യപ്പൻ അരയങ്കോട്ട് ഭഗവതി, ഗുരുകാരണവൻമാർ, അടു ത്തകാലത്ത് നടത്തിയ ദേവപ്രശ്‌ന വിധിയിൽ ദേവന് ഇഷ്‌ടപ്പെട്ട വഴിപാടുകളും പൂജാസമയവും പരിഷ് ക്കരിക്കാനുള്ള നിർദ്ദേശങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. ഇതുകാരണം തേജോമോഹന രൂപനായ ഗണപതി ക്ക് ഇടത് ഭാഗത്ത് ക്ഷിപ്രപ്രസാദിയായ പാർവ്വതിയും അതിനപ്പുറം സംഹാരമൂർത്തിയായ ശിവഭഗവാനും വിരാജിക്കുന്നു. അറയങ്കോട്ട് ഭഗവതിയെയും പ്രതി ഷ്ഠിച്ചിരിക്കുന്നു. പാട്ടുപുരയിൽ ഉള്ള രണ്ട് സ്ഥാന ങ്ങളിൽ അയ്യപ്പനും സുബ്രഹ്മണ്യനും കുടികൊ ള്ളുന്നു. എല്ലാ ദൈവങ്ങളെയും കലശ ക്രിയകൾ നടത്തി ചൈതന്യ പൂരിതമാക്കുന്നു. ശ്രീകോവിലിൻ് പുറത്ത് വടക്കുഭാഗം ഗുളികനും തെക്കുപടിഞ്ഞാറു ദിശയിൽ ഉഗ്രരൂപിയായ ഘണ്ഡാകർണ്ണനേയും പ്രതിഷ്ഠിച്ചിരിക്കുന്നു. ഈ സങ്കൽപ്പങ്ങളിൽ നിത്യ പൂജയും വെച്ച് നിവേദ്യവും നടത്തിവരുന്നു.
കരടി എഴുന്നള്ളത്തിന് പിന്നിൽ രസകരവും കൗതുകകരവുമായ ഒരു ഐതിഹ്യ കഥയുണ്ട് ഒരിക്കൽ ഗണപതിയും പരദേവതയും കാട്ടിൽ നായാട്ടിനു പോയി. കാട്ടിൽ നിന്നും പരദേവതയ്ക്ക് ഒരു കരടി കുട്ടിയെ ലഭിച്ചു. കരടിക്കുട്ടി മഹാവികൃതി ആയിരുന്നു. പരദേവത പറയുന്നതൊന്നും കരടി അനുസ രിക്കാതെയായി. എന്നാൽ ഗണപതിയുമായി കരടി നല്ല ചങ്ങാത്തവും ആയിരുന്നു. പരദേവത വിഷമത്തിലായി. ഇതിന് പോംവഴി എന്നോണം കരടിയെ ഗണപതിയുടെ അടുത്ത് നിർത്താൻ പര ദേവത ആവശ്യപ്പെട്ടു. ഗണപതിക്ക് അത് സമ്മതമായി. കരടിയോടുള്ള അമിത സ്നേഹവും വാത്സല്യവും കാരണം, വർഷത്തിലൊരിക്കൽ നടക്കുന്ന തിറ ഉത്സവത്തിന് കരടിയെ തന്നെ വന്ന് കാണിക്കണമെന്ന് ആവശ്യം ഗണപതിയോട് പറയുകയുണ്ടായി. അങ്ങനെ അടുത്ത വർഷത്തെ ഉത്സവത്തിന് കരടിയെ കൂട്ടിക്കൊണ്ടു പോകാൻ പരദേവതയുടെ ഭടന്മാർ വന്നു. എന്നാൽ പോകാൻ കരടി കൂട്ടാക്കിയില്ല. അങ്ങനെ രണ്ടുദിവസം ഭടൻമാർ വന്നു മടങ്ങി. മൂന്നാം ദിവസം (വിഷു കഴിഞ്ഞ് നാലാം ദിവസം) ഗണപതിയുടെ സ്നേഹപൂർവ്വമായ നിർബന്ധത്തിനു വഴങ്ങി കരടി പോകാമെന്ന് സമ്മതിച്ചു. എന്നാൽ ഞാൻ തിരിച്ചു വരുന്നത് വരെ തന്നെ കൊണ്ടുപോകാൻ വന്ന പ്രതിനിധിയിൽ ഒരാൾ അരയാലിൽ നിൽക്കണമെന്ന് പറഞ്ഞു. താൻ മടങ്ങി വന്നതിനു ശേഷം മാത്രമേ അദ്ദേഹം മടങ്ങാൻ പാടുള്ളൂ. ഇന്നും രണ്ടു ക്ഷേത്രങ്ങളും ഈ ചടങ്ങുകൾ ഭക്ത്യാധരപൂർവ്വം ആചരിക്കുന്നു.
വിഘ്നങ്ങൾ തീർക്കുന്നവനാണ് വിസ്നേ ശ്വരൻ. സർവ തടസ്സങ്ങളും മാറാൻ ഭക്തജ നങ്ങൾ അകമഴിഞ്ഞ് പ്രാർഥിച്ചാൽ പ്രസാ ദിക്കുന്ന ഇഷ്ടദൈവം. ചൈതന്യരൂപനും ഏകദന്തനും ശിവ-പാർവതി പുത്രനുമായ വിസ്നേശ്വരൻ ഹിന്ദുമതത്തിൽ ഏറെ ആരാധിക്കപ്പെടുന്നു വേദകാലം മുതൽ ക്കുതന്നെ ഗണപതി പ്രധാന ദേവനായി ഇന്ത്യയിൽ പലസ്ഥലത്തും ആരാധിക്ക പെടുന്നുണ്ട്. ഗണേശചതുർഥിയാണ് ഗണപതിയുടെ പ്രധാന ഉത്സവമായി കൊണ്ടാടുന്നത് മഹാരാഷ്ട്ര അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഗണേശ ചതുർഥി വലിയ ആഘോഷ ദിവസമാണ്. എന്നാൽ കേരളത്തിൽ മണ്ഡല കാലമാണ് ഗണപതി ക്ഷേത്രങ്ങളിലെ പ്രധാന ഉത്സവമായി കണക്കാക്കുന്നത്.വടക രയിൽ നിന്ന് ഏഴ് കിലോമീറ്റർ വടക്ക് മാറി വൈക്കിലശ്ശേരി തെരു ശ്രീ മഹാഗണപതി ക്ഷേത്രം വിശ്വാസികൾക്ക് കൃപാക ടാക്ഷങ്ങൾ ചൊരിഞ്ഞുകൊണ്ട് പടിഞ്ഞാ റ് അഭിമുഖമായി നിലകൊണ്ടു വരുന്നു.പ്രധാന ദേവനായ ഗണപതിയോടൊപ്പം പിതാവായ ശിവനെയും മാതാവായ പാർ വതിയെയും ഇവിടെ ആരാധിച്ചുവരുന്നു ശ്രീകോവിലിന് പുറത്ത് ഗുളികനും ഘണ് ഠാകർണനും കാരണവൻമാർക്കും സ്ഥാന മുണ്ട്. നിത്യപൂജയടക്കം നിരവധി ആരാ ധനാ സമ്പ്രദായങ്ങൾ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. മണ്ഡലവിളക്ക്, മഹാ ശിവരാത്രി, പ്രതിഷ്‌ഠാദിന ആഘോഷം എന്നിവയാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങൾ.

വൈക്കിലശ്ശേരി തെരു മഹാഗണപതി ക്ഷേത്രത്തിൽ നിന്ന് വൈക്കിലശ്ശേരി പരദേവതാ ക്ഷേത്രത്തിലേക്ക് വർഷം തോറും നടന്നുവരുന്ന പ്രധാന ചടങ്ങാണ് കരടിയെഴുന്നള്ളത്ത്. വൈക്കിലശ്ശേരി പരദേവതാ ക്ഷേ ത്രത്തിലെ തിറ മഹോത്സവത്തോടനുബന്ധിച്ചാണ് കരടിയെഴുന്നള്ളത്ത് നടക്കുന്നത്. വിഷുദിവസം ആരം ഭിക്കുന്ന തിറ മഹോത്സവത്തിൻ്റെ നാലാം ദിവസമാണ് കരടിയെഴുന്നള്ളത്ത് നടക്കുന്നത്. വാദ്യമേളങ്ങളും ആർപ്പുവിളികളുമായി തെരുവിലെ ആബാലവൃദ്ധം ജനങ്ങളും കരടിക്കൊപ്പം വൈക്കിലശ്ശേരി പരദേവതാ ക്ഷേത്രത്തിലേക്ക് കാൽനടയായി നീങ്ങും. വൈകീട്ട് അഞ്ചുമണിക്ക് ആരംഭിക്കുന്ന എഴുന്നള്ളത്ത് രാത്രി പരദേവതാ ക്ഷേത്രത്തിൻ്റെ ആതിഥ്യം സ്വീകരിച്ച ശേഷം മടങ്ങും.
വൈക്കിലശ്ശേരി തെരു മഹാഗണപതി ക്ഷേത്രത്തിൽ നിന്ന് വൈക്കിലശ്ശേരി പരദേവതാ ക്ഷേത്രത്തിലേക്ക് വർഷം തോറും നടന്നുവരുന്ന പ്രധാന ചടങ്ങാണ് കരടിയെഴുന്നള്ളത്ത്. വൈക്കിലശ്ശേരി പരദേവതാ ക്ഷേ ത്രത്തിലെ തിറ മഹോത്സവത്തോടനുബന്ധിച്ചാണ് കരടിയെഴുന്നള്ളത്ത് നടക്കുന്നത്. വിഷുദിവസം ആരം ഭിക്കുന്ന തിറ മഹോത്സവത്തിൻ്റെ നാലാം ദിവസമാണ് കരടിയെഴുന്നള്ളത്ത് നടക്കുന്നത്. വാദ്യമേളങ്ങളും ആർപ്പുവിളികളുമായി തെരുവിലെ ആബാലവൃദ്ധം ജനങ്ങളും കരടിക്കൊപ്പം വൈക്കിലശ്ശേരി പരദേവതാ ക്ഷേത്രത്തിലേക്ക് കാൽനടയായി നീങ്ങും. വൈകീട്ട് അഞ്ചുമണിക്ക് ആരംഭിക്കുന്ന എഴുന്നള്ളത്ത് രാത്രി പരദേവതാ ക്ഷേത്രത്തിൻ്റെ ആതിഥ്യം സ്വീകരിച്ച ശേഷം മടങ്ങും.
കരടി എഴുന്നള്ളത്തിന് പിന്നിൽ രസകരവും കൗതുകകരവുമായ ഒരു ഐതിഹ്യ കഥയുണ്ട് ഒരിക്കൽ ഗണപതിയും പരദേവതയും കാട്ടിൽ നായാട്ടിനു പോയി. കാട്ടിൽ നിന്നും പരദേവതയ്ക്ക് ഒരു കരടി കുട്ടിയെ ലഭിച്ചു. കരടിക്കുട്ടി മഹാവികൃതി ആയിരുന്നു. പരദേവത പറയുന്നതൊന്നും കരടി അനുസ രിക്കാതെയായി. എന്നാൽ ഗണപതിയുമായി കരടി നല്ല ചങ്ങാത്തവും ആയിരുന്നു. പരദേവത വിഷമത്തിലായി. ഇതിന് പോംവഴി എന്നോണം കരടിയെ ഗണപതിയുടെ അടുത്ത് നിർത്താൻ പര ദേവത ആവശ്യപ്പെട്ടു. ഗണപതിക്ക് അത് സമ്മതമായി. കരടിയോടുള്ള അമിത സ്നേഹവും വാത്സല്യവും കാരണം, വർഷത്തിലൊരിക്കൽ നടക്കുന്ന തിറ ഉത്സവത്തിന് കരടിയെ തന്നെ വന്ന് കാണിക്കണമെന്ന് ആവശ്യം ഗണപതിയോട് പറയുകയുണ്ടായി. അങ്ങനെ അടുത്ത വർഷത്തെ ഉത്സവത്തിന് കരടിയെ കൂട്ടിക്കൊണ്ടു പോകാൻ പരദേവതയുടെ ഭടന്മാർ വന്നു. എന്നാൽ പോകാൻ കരടി കൂട്ടാക്കിയില്ല. അങ്ങനെ രണ്ടുദിവസം ഭടൻമാർ വന്നു മടങ്ങി. മൂന്നാം ദിവസം (വിഷു കഴിഞ്ഞ് നാലാം ദിവസം) ഗണപതിയുടെ സ്നേഹപൂർവ്വമായ നിർബന്ധത്തിനു വഴങ്ങി കരടി പോകാമെന്ന് സമ്മതിച്ചു. എന്നാൽ ഞാൻ തിരിച്ചു വരുന്നത് വരെ തന്നെ കൊണ്ടുപോകാൻ വന്ന പ്രതിനിധിയിൽ ഒരാൾ അരയാലിൽ നിൽക്കണമെന്ന് പറഞ്ഞു. താൻ മടങ്ങി വന്നതിനു ശേഷം മാത്രമേ അദ്ദേഹം മടങ്ങാൻ പാടുള്ളൂ. ഇന്നും രണ്ടു ക്ഷേത്രങ്ങളും ഈ ചടങ്ങുകൾ ഭക്ത്യാധരപൂർവ്വം ആചരിക്കുന്നു.
ശിവരാത്രി മഹോത്സവത്തിലെ പ്രധാനപ്പെട്ട ഒരുചടങ്ങാണ് ഇളനീർ വരവ്. പയോളത്തിൽ തണ്ടാന്റെ നേതൃത്വത്തിലുള്ള വരവാണ് പ്രധാനം. ശിവരാത്രി നാളിൽ രാവിലെ, വ്രതശു ദ്ധിയോടുകൂടി തണ്ടാൻ്റെ നേതൃത്വത്തിൽ വാല്യക്കാർ ചെണ്ട വാദ്യത്തിൻ്റെ അകമ്പടി യോടുകൂടി ഇളനീർ പൊഴിക്കാൻ വീടുകൾ തോറും കയറിയിറങ്ങും. ചെത്തി മിനുക്കിയ മട്ടൽ കൊണ്ട് കാവുണ്ടാക്കി രണ്ടറ്റത്തും ഇളനീർ കെട്ടിവെക്കും. ഉച്ചയൂണിന് ശേഷം മൂന്നുമണിയോടെ ക്ഷേത്രത്തിലേക്കുള്ള വരവ് ആരംഭിക്കും. വാദ്യമേളത്തിൻ്റെ അകമ്പടിയോടു കൂടി ആർപ്പു വിളികളോടെ വ്രതമെടുത്ത നൂറുകണക്കിന് ഭക്തന്മാർ ഇളനീർ കാവുക ളുമായി ക്ഷേത്രത്തിലേക്ക് കാൽനടയായി പുറപ്പെടും. വീഥിക്ക് ഇരുവശവും സ്ത്രീകളും കുട്ടികളും അടക്കം, തിങ്ങിനിറഞ്ഞ ആയിരക്ക ണക്കിന് ഭക്തരുടെ മുന്നിലൂടെ ആർപ്പു വിളികളുമായി എത്തുന്ന വരവ് അരയാൽ തറയ്ക്ക് ചുറ്റും മൂന്ന് പ്രദക്ഷിണം വെച്ച ശേഷം വാഴ പോളകൊണ്ട് പ്രത്യേകം തയ്യാറാക്കിയ തടയിൽ ഇളനീർ സമർപ്പിച്ച് ഭഗവാനെ വണങ്ങി പ്രസാധം വാങ്ങി പിരിയുന്നു. അർദ്ധ രാത്രിക്ക് ശേഷം വ്രതംനോറ്റ ശാന്തിമാർ ഈ ഇളനീരുകൾ ചെത്തി മിനുക്കി അഭിഷേകം ചെയ്യുന്നു. ക്ഷേത്രത്തിൽ പ്രധാനമായും രണ്ട് അഭിഷേ കങ്ങൾ ആണുള്ളത്. എണ്ണയഭിഷേകം, ഇളനീ രഭിഷേകം. രണ്ടാമത്തേതും ഏറ്റവും പ്രധാന പ്പെട്ടതും ആണ് ഇളനീരഭിഷേകം

ക്ഷേത്രങ്ങളിൽ കലവറ നിറക്കലിൻ് പ്രാധാന്യം വളരെ വലുതാണ്. ഭക്തർ ധാന്യങ്ങളും പലവ്യഞ്ജനകളും പച്ചക്കറികളും ദേവന് സമർപ്പിക്കുന്ന ചടങ്ങാണ് ഇത്. ഫിബ്രുവരി 24 തിങ്കളാഴ്‌ച വൈകുന്നേരം പുത്തൻ പുരയിൽ കാരണവർ സ്‌ഥാനത്ത് നിന്നുംആരംഭിച്ച് തെരുവത്ത് പീടികവഴി പയോളത്തിൽ കുമാരൻ്റെ പീടിക വഴി ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.
ചിരപുരാതനവും ചരിത്രപ്രസിദ്ധവുമായ വൈക്കിലശ്ശേരി തെരു ശ്രീ മഹാഗണപതിക്ഷേത്രത്തിൽ ഭക്തജനങ്ങൾ മനംനൊന്തു പ്രാർത്ഥിച്ചാൽ ഫലം നിശ്ചയം. താന്ത്രികവിധി പ്രകാരം നടത്തുന്ന പൂജാദികർമ്മങ്ങളിലും വഴിപാടുകളിലും പങ്കാളികളാവുക. ഈയിടെ നടന്ന താംബൂലപ്രശ്‌നവിധി പ്രകാരം ഭഗവാന് ഇഷ്ടപ്പെട്ട വഴിപാടുകൾ നടത്താൻ ക്ഷേത്രത്തിൽ സംവിധാനമൊരുക്കിയിരിക്കുന്നു.