ഐതിഹ്യ പരമ്പരയും ഭക്തിസാന്ദ്രമായ അന്തരീക്ഷവുമുള്ള ഒരു പുരാതന ആരാധനാലയമാണ്. ആചാര വൈഭവവും ദേവോത്സവങ്ങളുടെ മഹത്വവും ഇതിന് പ്രത്യേക മഹിമ നൽകുന്നു.
ശാന്തസ്വരൂപനും ചൈതന്യ മൂർത്തിയുമായ വൈക്കിലശ്ശേരി തെരു ശ്രീ മഹാഗണപതി ഭഗവാന്റെ മൂലസ്ഥാനത്തെപ്പറ്റിയുള്ള ഐതീഹ്യം അജ്ഞാതമാ ണ്. നൂറ്റാണ്ടുകൾക്കുമുമ്പ് നിർമിച്ച ഈ ക്ഷേത്രം ഗണപതി, ശിവൻ, പാർവതി എന്നീ മൂന്ന് അദൃശ്യ ശക്തികളുടെ പ്രതിഷ്ഠയോടു കൂടിയ ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ്. ചരിത്രാതീതകാലത്ത് കർണാടകത്തിൽ നിന്നും ഒരുകൂട്ടം സഞ്ചാരികൾ വടക്കെ മലബാറിലൂടെ കടന്നുവന്ന് മൂന്ന് സംഘങ്ങളായി വേർ പിരിയുക യും അതിൽരണ്ടു സംഘങ്ങൾ കൊളരാട്ട്, മണക്കാട് എന്നീ സങ്കേതങ്ങളിൽ കുടിപാർ ക്കുകയും മൂന്നാമത്തെ സംഘം അവർ ആവാഹിച്ചു കൊണ്ടുവന്ന രണ്ട് ഭഗവതി മാരോടുകൂടി (കോളിയോട്ട് ഭഗവതി, അറയങ്കാട്ട് ഭഗവതി) വൈക്കിലശ്ശേരി തെരു ശ്രീ മഹാ ഗണപതി ക്ഷേത്രത്തിലുമെത്തി. ദൈവ ഭക്തരായ രണ്ടു നാട്ടുകാരണവർമാരായ ചാത്തുചെട്ട്യാർ, ചന്തുചെട്ട്യാർ എന്നിവർ ഭഗവ തിമാരുടെ വരവിനുവേണ്ടി മുന്നൊരുക്കങ്ങൾ നടത്തിയിരുന്നതായി പറയപ്പെടുന്നു. ക്രമേണ ഈ രണ്ടു ഉഗ്രശക്തിയുള്ള ഭഗവവതിമാരേയും ക്ഷേത്ര ത്തിനകത്ത് കുടിയിരുത്തുകയും ചെയ്തു എന്ന താണ് സങ്കൽപ്പം.
പ്രധാന ഉത്സവം മണ്ഡലകാലത്താണെങ്കിലും ശിവരാത്രിയും ക്ഷേത്രത്തിൽ ഏറെ പ്രാധാന്യ ത്തോടെ ആഘോഷിക്കുന്നു. ഇപ്പോൾ നാല് ദിവസങ്ങളിലായാണ് ശിവരാത്രി ആഘോഷിക്കു ന്നത് . ആദ്യ രണ്ട് ദിവസം നിരവധി കലാപരി പാടികൾ അരങ്ങേറും. ശിവരാത്രി ദിവസം അപൂർവമായ ചടങ്ങുകളും കർമങ്ങളും ക്ഷേത്ര ത്തിലുണ്ട്. ശിവരാത്രിദിവസം പുലർച്ചെ പള്ളിയു ണർത്തലോടെയാണ് ചടങ്ങുകൾ തുടങ്ങുന്നത്. പിന്നീട് ഉച്ചപൂജ, പകൽവിളക്ക് എന്നിവനടക്കുന്നു. അതിനുശേഷം പുലർച്ചെയോടെ ഏറെ പ്രധാന പ്പെട്ടതും സവിശേഷവുമായ അഷ്ടദിക് പാലക പൂജ നടക്കുന്നു. അതിനുശേഷം ശ്രീഭൂതബലി. ശിവന്റെ ഭൂതഗണങ്ങൾക്കായി പടിഞ്ഞാറും കിഴ ക്കുമുള്ള പ്രത്യേക സ്ഥാനങ്ങളിൽ കർമികളും നാട്ടുകാരും വാദ്യത്തിൻ്റെ അകമ്പടിയോടെ ആർപ്പു വിളികളുമായി നിവേദ്യവും പൂവും സമർപ്പിക്കുന്നു. പിന്നീട് സമുദായ ഭവനങ്ങളിൽ തിരുവായുധം എഴുന്നെള്ളിച്ച്കൊണ്ട് സന്ദർശനം നടത്തുന്നു. സമുദായാംഗങ്ങൾ തന്നെ കർമികളാകുന്നു എന്നതാണ് ശിവരാത്രിയുടെ മറ്റൊരു പ്രത്യേകത. കലശംകുളിച്ച് വ്രതനിഷ്ഠയോടെ ജലപാനം പോലും വർജ്ജിച്ചാണ് എല്ലാകർമങ്ങളും ചെയ്യു ന്നത്
ക്ഷേത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് മണ്ഡലവിളക്ക് . 40 ദിവസം നീളുന്ന മണ്ഡലകാലം ആചാരാനുഷ്ഠാനങ്ങളോടെ ആഘോഷിക്കുന്നു. എല്ലാ ദിവസവും പകൽ വെച്ചുനിവേദ്യമടക്കമുള്ള പൂജയും രാത്രി വിളക്കും നടത്തുന്നു. നിരവധി പ്രഗത്ഭരായ വാദ്യ കലാകാരൻമാരുടെ സാന്നി ധ്വവും മണ്ഡല ഉത്സവത്തിൻ്റെ പൊലിമയ്ക്ക് മാറ്റുകൂട്ടുന്നു. 40-ാമത്തെ ദിവസം മണ്ഡലവിളക്ക് സമാപനം ആഘോഷകരമായാണ് പെടുന്നത്. രാവിലെ ഗണപതിഹോമം, പകൽ വൈകീട്ട് ദീപാരാധന, മേളവാദ്യം, തായമ്പക, ശേഷം പാഞ്ചാരിമേളത്തോടെയുള്ള ചുറ്റു വിളക്ക് എന്ന ക്രമത്തിലാണ് ചടങ്ങുകൾ. മുമ്പ് കാലങ്ങളി ൽ സമുദായാംഗങ്ങൾ തന്നെ നോൻമ്പെടുത്താണ് മണ്ഡലകാലത്ത് പൂജകൾ ചെയ്തിരുന്നത് അവസാന ദിവസം നിരവധി കലാപരിപാടികളും സംഘടിപ്പിക്കാറുണ്ട്.
ഇടവത്തിലെ പൂയ്യം നക്ഷത്രത്തിലാണ് ക്ഷേത്ര ത്തിലെ പ്രതിഷ്ഠാദിനം. ആചാരാനുഷ്ഠാനങ്ങളോ ടെ പ്രതിഷ്ഠാദിനം കൊണ്ടാടുന്നു. വിഷുവിന് വിഷുക്കണി കാണിക്കൽ, കൈനീട്ടം എന്നിവയുമു ണ്ട് വിഷു കഴിഞ്ഞ് നാലാംദിവസം തിറമഹോത്സ വം നടക്കുന്ന വൈക്കിലശ്ശേരി പരദേവതാ ക്ഷേത്ര ത്തിലേക്ക് കരടിയെഴുന്നള്ളത്ത് നടത്തുന്നു. കരടി യോടൊപ്പം ആബാലവൃദ്ധം ജനങ്ങളും അണിനി രക്കുന്നു. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഗ്രന്ഥപൂജ, ആയുധപൂജ, വാഹനപൂജ, എഴുത്തി നിരുത്ത് എന്നിവയും നടത്തുന്നു.
Explore a variety of meditation practices tailored to suit practitioners of all levels. From guided sessions to silent contemplation, each practice offers a pathway to deeper self-awareness.
Step through our doors and leave the stresses of the outside world behind. Here, amidst the calming ambiance of our sacred space, you'll find respite from the noise and chaos of modern life.
വിഘ്നങ്ങൾ തീർക്കുന്നവനാണ് വിസ്നേ ശ്വരൻ. സർവ തടസ്സങ്ങളും മാറാൻ ഭക്തജ നങ്ങൾ അകമഴിഞ്ഞ് പ്രാർഥിച്ചാൽ പ്രസാ ദിക്കുന്ന ഇഷ്ടദൈവം. ചൈതന്യരൂപനും ഏകദന്തനും ശിവ-പാർവതി പുത്രനുമായ വിസ്നേശ്വരൻ ഹിന്ദുമതത്തിൽ ഏറെ ആരാധിക്കപ്പെടുന്നു വേദകാലം മുതൽ ക്കുതന്നെ ഗണപതി പ്രധാന ദേവനായി ഇന്ത്യയിൽ പലസ്ഥലത്തും ആരാധിക്ക പെടുന്നുണ്ട്. ഗണേശചതുർഥിയാണ് ഗണപതിയുടെ പ്രധാന ഉത്സവമായി കൊണ്ടാടുന്നത് മഹാരാഷ്ട്ര അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഗണേശ ചതുർഥി വലിയ ആഘോഷ ദിവസമാണ്. എന്നാൽ കേരളത്തിൽ മണ്ഡല കാലമാണ് ഗണപതി ക്ഷേത്രങ്ങളിലെ പ്രധാന ഉത്സവമായി കണക്കാക്കുന്നത്.വടക രയിൽ നിന്ന് ഏഴ് കിലോമീറ്റർ വടക്ക് മാറി വൈക്കിലശ്ശേരി തെരു ശ്രീ മഹാഗണപതി ക്ഷേത്രം വിശ്വാസികൾക്ക് കൃപാക ടാക്ഷങ്ങൾ ചൊരിഞ്ഞുകൊണ്ട് പടിഞ്ഞാ റ് അഭിമുഖമായി നിലകൊണ്ടു വരുന്നു.പ്രധാന ദേവനായ ഗണപതിയോടൊപ്പം പിതാവായ ശിവനെയും മാതാവായ പാർ വതിയെയും ഇവിടെ ആരാധിച്ചുവരുന്നു ശ്രീകോവിലിന് പുറത്ത് ഗുളികനും ഘണ് ഠാകർണനും കാരണവൻമാർക്കും സ്ഥാന മുണ്ട്. നിത്യപൂജയടക്കം നിരവധി ആരാ ധനാ സമ്പ്രദായങ്ങൾ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. മണ്ഡലവിളക്ക്, മഹാ ശിവരാത്രി, പ്രതിഷ്ഠാദിന ആഘോഷം എന്നിവയാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങൾ.