ഐതിഹ്യ പരമ്പരയും ഭക്തിസാന്ദ്രമായ അന്തരീക്ഷവുമുള്ള ഒരു പുരാതന ആരാധനാലയമാണ്. ആചാര വൈഭവവും ദേവോത്സവങ്ങളുടെ മഹത്വവും ഇതിന് പ്രത്യേക മഹിമ നൽകുന്നു.
ശ്രീ മഹാഗണപതി, ശിവൻ, പാർവ്വതി ഘണ്ഡാകർണ്ണൻ, ഗുളികൻ,സുബ്രഹ്മണ്യൻ, അയ്യപ്പൻ അരയങ്കോട്ട് ഭഗവതി, ഗുരുകാരണവൻമാർ, അടു ത്തകാലത്ത് നടത്തിയ ദേവപ്രശ്‌ന വിധിയിൽ ദേവന് ഇഷ്‌ടപ്പെട്ട വഴിപാടുകളും പൂജാസമയവും പരിഷ് ക്കരിക്കാനുള്ള നിർദ്ദേശങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. ഇതുകാരണം തേജോമോഹന രൂപനായ ഗണപതി ക്ക് ഇടത് ഭാഗത്ത് ക്ഷിപ്രപ്രസാദിയായ പാർവ്വതിയും അതിനപ്പുറം സംഹാരമൂർത്തിയായ ശിവഭഗവാനും വിരാജിക്കുന്നു. അറയങ്കോട്ട് ഭഗവതിയെയും പ്രതി ഷ്ഠിച്ചിരിക്കുന്നു. പാട്ടുപുരയിൽ ഉള്ള രണ്ട് സ്ഥാന ങ്ങളിൽ അയ്യപ്പനും സുബ്രഹ്മണ്യനും കുടികൊ ള്ളുന്നു. എല്ലാ ദൈവങ്ങളെയും കലശ ക്രിയകൾ നടത്തി ചൈതന്യ പൂരിതമാക്കുന്നു. ശ്രീകോവിലിൻ് പുറത്ത് വടക്കുഭാഗം ഗുളികനും തെക്കുപടിഞ്ഞാറു ദിശയിൽ ഉഗ്രരൂപിയായ ഘണ്ഡാകർണ്ണനേയും പ്രതിഷ്ഠിച്ചിരിക്കുന്നു. ഈ സങ്കൽപ്പങ്ങളിൽ നിത്യ പൂജയും വെച്ച് നിവേദ്യവും നടത്തിവരുന്നു.